അയര്‍ലണ്ടില്‍ പത്തനംതിട്ട സ്വദേശിയായ അജയ് മാത്യു നിര്യാതനായി.
അയര്‍ലണ്ടില്‍ പത്തനംതിട്ട സ്വദേശിയായ അജയ് മാത്യു നിര്യാതനായി.
അയര്‍ലണ്ടില്‍ പത്തനംതിട്ട സ്വദേശിയായ അജയ് മാത്യു നിര്യാതനായി.
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡ്രോഗഡയില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണാറകുളഞ്ഞി സ്വദേശി ശ്രീ അജയ് മാത്യുവാണ് (43 വയസ്സ് ) നിര്യാതനായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
ഭാര്യ ഷീജ മൂര്‍ഹോള്‍ നഴ്സിംഗ് ഹോമില്‍ നഴ്‌സ് മാനേജരാണ്. ഒരു മകളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.
അസുഖബാധിതനായതിനെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് തിരിച്ചു പോകണമെന്ന അജയ്യുടെ ആഗ്രഹം കോവിഡ് സാഹചര്യത്തില്‍ മുടങ്ങുകയായിരുന്നു. സംസ്‌കാരം പിന്നീട് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.