ശ്രീ എബ്രഹാം കോശി അമേരിക്കയിൽ നിര്യാതനായി.
ശ്രീ എബ്രഹാം കോശി അമേരിക്കയിൽ നിര്യാതനായി.
ശ്രീ എബ്രഹാം കോശി അമേരിക്കയിൽ നിര്യാതനായി.
ഹ്യുസ്റ്റൺ : വെള്ളയിൽ കടോൺ പരേതരായ ശ്രീ തോമസ് കോശിയുടെയും ശ്രീമതി ഏലിയാമ്മ കോശിയുടെയും മകൻ ശ്രീ ഏബ്രഹാം കോശി (കൊച്ചുബേബി, 70 വയസ്സ്) മാർച്ച് 23 ചൊവ്വാഴ്ച്ച ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ : ശ്രീമതി ആനി കോശി കായംകുളം പറമ്പിൽ (ഫിലിപ്സ് വില്ല) കുടുംബാംഗമാണ്.
പരേതൻ ദീർഘകാലം ഫിലാഡൽഫിയയിൽ താമസം ആയിരുന്നു. ഫിലാഡൽഫിയ ബെഥേൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേതൻ ഇപ്പോൾ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകാംഗമാണ്. ഫിലാഡൽഫിയയിലെ കാർടോൺ മുൻ ഉദ്യോഗസ്ഥനും ബിസ്സിനസ്സ് രംഗത്ത് പ്രവർത്തിച്ച വ്യക്തിയുമാണ്.
മക്കൾ : ജെനി സന്തോഷ് (ഫിലാഡൽഫിയ), ജെബി എബ്രഹാം (ഹൂസ്റ്റൺ), ജോജി എബ്രഹാം (ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റ്), ജീനാ എബ്രഹാം (ഹൂസ്റ്റൺ).
മരുമക്കൾ : സന്തോഷ് എബ്രഹാം ഫിലാഡൽഫിയ (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡണ്ട്), ലൗലി ജെബി (ഹൂസ്റ്റൺ), സവിത ജോജി (ഫിലാഡൽഫിയ), ഫെന്നി ജോസഫ് (ഹൂസ്റ്റൺ).
കൊച്ചുമക്കൾ : ഷീന എബ്രഹാം , സ്നേഹ എബ്രഹാം, ജോഷ്വാ എബ്രഹാം, ജെറമി എബ്രഹാം , നെയ്തൻ ജോസഫ് , ജൂൺ ജോസഫ്, ജേക്കബ് ജോസഫ്.
സഹോദരങ്ങൾ : മേരി ജോൺ & ജെ പി ജോൺ (ഡാളസ്), തോമസ് കോശി & മറിയാമ്മ തോമസ് (ജോയിക്കുട്ടി – മോളി, ഹൂസ്റ്റൺ), ശമുവേൽ കോശി & ശാന്തമ്മ കോശി (ഫിലാഡൽഫിയ), അന്നാ ജോയ് & ജോയ് ജോസഫ്(ഫിലാഡൽഫിയ) മാത്യു കോശി & സൂസൻ കോശി (എഡ്‌മണ്ടൻ, കാനഡ), ജോസഫ് കോശി & ജോളി കോശി (ഫിലാഡൽഫിയ).
പൊതുദർശനം : മാർച്ച് 26 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ 3:30 മണി വരെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ പള്ളിയിൽ വച്ചും (5810, Almeda Genoa Road, Houston , TX 77048) തുടർന്ന് സംസ്കാരം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N Main St, Pearland, TX 77581) നടത്തപ്പെടും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
കൂടുതൽ വിവരങ്ങൾക്ക് : ശ്രീ തോമസ് കോശി ഹൂസ്റ്റൺ (+1832 606 0483) / ശ്രീ സന്തോഷ് ഏബ്രഹാം (+1215 605 6914)
