Ultimate magazine theme for WordPress.

അമേരിക്കയിൽ വെടിയ്പ്പ്; നിരവധിപ്പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: കാലിഫോർണിയയിലെ സാൻ ജോസിലുണ്ടായ വെടിവെയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 6.35നാണ് വെടിവെയ്പ്പ് നടക്കുന്നെന്ന വിവരം പോലീസിന് ലഭിക്കുന്നത്. വെടിവെയ്പ്പിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും എന്നാൽ സംഭവത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സാന്‍റാ ക്ലാര പോലീസ് അധികൃതർ അറിയിച്ചു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വെടിവെയ്പ്പിൽ എത്രപേരാണ് കൊല്ലപ്പെട്ടതെന്നതിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എൻബിസിയുടെ റിപ്പോർട്ട് പ്രകാരം വാലി ട്രാൻസ്പോർട്ടേഷൻ അതോറിറ്റി ജീവനക്കാരാണ് കൊല്ലപ്പെട്ടത്. തങ്ങൾ സാൻ ജോസിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കാലിഫോർണിയ ഗവർണറുടെ ഓഫീസ് അറിയിച്ചു

Sharjah city AG