Ultimate magazine theme for WordPress.

മിനിയാപൊളിസിലെ പള്ളിയിൽ വെടിവെപ്പ്: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്

മിനിയാപൊളിസ്: മിനിയാപൊളിസിലെ അന്നൻസിയേഷൻ കാത്തലിക് പള്ളിയിൽ ബുധനാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രഭാത പ്രാർത്ഥനയ്ക്കായി സ്കൂളിലെ കുട്ടികൾ പള്ളിയിൽ ഒത്തുകൂടിയപ്പോഴാണ് റോബിൻ വെസ്റ്റ്മാൻ (23) എന്നയാൾ ആക്രമണം നടത്തിയത്.

വെടിവെപ്പിൽ എട്ട് വയസ്സും പത്ത് വയസ്സും പ്രായമുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. 14 കുട്ടികൾക്കും 80 വയസ്സിനടുത്ത് പ്രായമുള്ള മൂന്ന് ഇടവകാംഗങ്ങൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sharjah city AG

Comments are closed.