ഷെല്ലി ഒബ്‌റോയ് പുതിയ ദില്ലി മേയർ
ദില്ലി: ആംആദ്മി പാർട്ടിക്ക് ദില്ലി മേയർ തെരഞ്ഞെടുപ്പിൽ വിജയം. ഷെല്ലി ഒബ്‌റോയിയാണ് ബിജെപി സ്ഥാനാർഥി രേഖ ഗുപ്തയെ 34 വോട്ടിന് പരാജയപ്പെടുത്തിയത്. ഒബ്‌റോയി 150 വോട്ടും ബിജെപി സ്ഥാനാർഥി രേഖ ഗുപ്ത 116 വോട്ടും നേടി.മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച ഷെല്ലി ഒബ്‌റോയിയെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശംസ അറിയിച്ചു.
