Ultimate magazine theme for WordPress.

ഉന്നത വിജയം; ഷോൺ ജെയിംസിനെ ആദരിച്ചു

ഷാർജ : ഷാർജ വർഷിപ്പ് സെന്റർ അംഗമായ ഷോൺ ജെയിംസിന് സി. ബി. എസ്. ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം. ഷാർജ ഗൾഫ് ഏഷ്യൻ സ്കൂൾ വിദ്യാർത്ഥിയായ ഷോൺ 97.6 % മാർക്ക്‌ നേടി സ്കൂൾ ടോപ്പർ ആയി.

ഐ പി സി യുഎഇ റീജിയൻ പ്രസിഡന്റും വർഷിപ്പ് സെന്റർ സീനിയർ പാസ്റ്റർ റവ. ഡോ. വിൽ‌സൺ ജോസഫ് പാസ്റ്റർ റോയ് ജോർജിന്റെ സാന്നിദ്ധ്യത്തിൽ ഷോണിന് ക്യാഷ് പ്രൈസ് നൽകി ആദരിച്ചു. യുഎഇയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക് ദിന പരേഡ് കാണാൻ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവസരം ഒരുക്കി യ പ്രവുഡ് ടു ബി ആൻ ഇന്ത്യനിൽ ഷോൺ ജെയിംസ് തെരഞ്ഞെടു ക്കപ്പെട്ടിട്ടുണ്ട്.

ഐ. പി. സി വർഷിപ്പ് സെന്റർ സൺഡേ സ്കൂളിന്റെയും പി. വൈ. പി. എ യിലേയും സജീവ അംഗമായ ഷോണിന് സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീൻ ഷാജി, സഭാ സെക്രട്ടറി ബ്രദർ പി. വി രാജു,പി.വൈ. പി. എ സെക്രട്ടറി ബ്രദർ ഷിബു ജോർജ് എന്നിവരുടെ പ്രോത്സാഹനവും ഓസ്‌ട്രേലിയിൽ ഉപരിപഠനം നടത്തുന്ന ജേഷ്ട സഹോദരൻ സ്റ്റാൻലി ജെയിംസ്, പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇരട്ട സഹോദരൻ ഷൈൻ ജെയിംസ് പിതാവ് ജെയിംസ് ജോൺസൻ മാതാവ് ബിനു ജെയിംസ് എന്നിവരുടെ പ്രാർത്ഥനയും ഷോണിന്റെ വിജയത്തിന്റെ മാറ്റു കൂട്ടുന്നു.

 

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG