തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ എഴുത്തുകാരുടെ സംഘടനയായ ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഇന്ന് വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും.
’ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത് ആത്മീയതയുടെ പ്രസക്തി‘എന്ന വിഷയത്തിൽ പാസ്റ്റർ ഫെബിൻ ബോസ് കുരുവിള – കൊച്ചി വിഷയാവതരണം നടത്തും.പാസ്റ്റർ കെ.ജെ ജോബ് -വയനാട് മോഡറേറ്ററായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളായ പാസ്റ്റർ ബ്ലസൻ ജോർജ് , ജെ.പി. വെണ്ണിക്കുളം എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ:+91 94466 24295, +91 94963 27109
