തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ രണ്ട് ശനിയാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.
2023ലെ വാർഷിക സെക്ഷൻതല പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചവർക്കാണ് ബിരുദം നൽകുന്നത്. ശാരോൻ സഭ അന്തർദേശീയ അധ്യക്ഷൻ റവ.ജോൺ തോമസ്, ദേശീയ അധ്യക്ഷൻ പാസ്റ്റർ ഏബ്രഹാം ജോസഫ്, മുംബൈ വിൽസൺ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സാം സ്കറിയ തുടങ്ങിയവർ മുഖ്യ സന്ദേശം നൽകും. കൂടാതെ സഭാ കൗൺസിൽ അംഗങ്ങളും മറ്റു ശുശ്രൂഷകൾ നിർവഹിക്കും. ശീലോഹാം വോയ്സ്, തിരുവല്ല ഗാനങ്ങൾ ആലപിക്കും.
സണ്ടേസ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ. എബ്രഹാം മന്ദമരുതി, ജനറൽ സെക്രട്ടറി റോഷി തോമസ്, എക്സാം കൺട്രോളർ പ്രിൻസ് സാമുവൽ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.