ബാസിൽഡൻ: ശാരോൻ ഫെലോഷിപ്പ് ചർച്ച്, യൂ.കെ & അയർലണ്ട് 18മത് നാഷണൽ കോൺഫറൻസ് ബാസിൽഡണിൽ ക്രൈസ്റ്റ് വേ ചർച്ചിന്റെ നേതൃത്വത്തിൽ മാർച്ച് 1,2,3 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ The Sweyne Park School Sir Walter Raleigh Drive Rayleigh, Essex, SS6 9BZ ൽ നടത്തപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച്, യൂ.കെ & അയർലണ്ട് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഡോ. മാത്യു വർഗ്ഗീസ് U.S.A മുഖ്യ പ്രഭാഷകൻ ആയിരുന്നു. കൂടാതെ അമേരിക്കൻ മിഷനറി പാസ്റ്റർ. റോൺ ഉം ശാരോൻ ഫെലോഷിപ്പ് ചർച്ച് U.K & Ireland Region Senior മിനിസ്റ്റർ പാസ്റ്റർ. ജെയിംസ് ശാമുവേലും ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിച്ചു. ശനിയാഴച്ച ഉച്ചക്ക് നടന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ അജിത്ത് ജോർജ്ജും, സഹോദരീ സമ്മേളനത്തിൽ സിസ്റ്റർ ഷൈനി തോമസും പ്രസംഗിച്ചു. ശാരോൻ നാഷണൽ ക്വയറിനോടൊപ്പം ഡോ. ബ്ലസൻ മേമനയും ആരാധനകൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച്ച പൊതുസഭായോഗത്തോടെ നാഷണൽ കോൺഫറൻസ് സമാപിച്ചു. പാസ്റ്റർ ജെയിൻ തോമസ് ലോക്കൽ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.
