ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ & അയർലൻഡ് 15-ാമത് നാഷണൽ കോൺഫറൻസ്
ലണ്ടൻ: ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.കെ & അയർലൻഡ് ഒരുക്കുന്ന 15-ാമത് നാഷണൽ കോൺഫറൻസ് മാർച്ച് 6-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ 8.30 വരെ നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് പാ. ജെയിംസ് സാമുവേൽ ഉദ്ഘാടന സന്ദേശം നൽകും. പാ. അജി ആന്റണി (റാന്നി) വചന ശുശ്രുഷ നിർവഹിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സൂമിലും വിവിധ ഓൺലൈൻ സാമൂഹ്യ മാധ്യമങ്ങളിലും തത്സമയ സംപ്രേഷണം ഉണ്ടാവും
