ശാരോൻ ഫെലോഷിപ്പ് ചർച്ച് യൂ.കെ- അയർലണ്ട്, 2023 -26 വർഷത്തേക്ക് ജനറൽ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
ശാരോൻ ഫെലോഷിപ്പ് ചർച്ച് യൂ.കെ & അയർലണ്ടിന്റെ ജനറൽ ബോഡി മിറ്റിങ്ങ് ജൂലൈ 8 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മാറ്റ്സൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടന്നു. പാസ്റ്റർ ഫിന്നി ജോണിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിൽ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകൾ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ടുകൾ പാസാക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് നിലവിലുള്ള നാഷണൽ കമ്മറ്റി പിരിച്ച് വിടുകയും പുതിയ കമ്മറ്റിയെ തിരെഞ്ഞെടുക്കുവാൻ അവസരം നൽകി.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ താഴെപറയുന്നവരെ പുതിയ ഭാരവാഹകളായ് തെരഞ്ഞെടുത്തു.
1. President: Pr. Samkutty Pappachen
2. Vice President: Pr. Jain Thomas
3. Secretary: Pr. Praise Varghese
4. Joint Secretary: Pr. Joseph Varghese
5. Finance Committee:
Treasurer:
Br. Binu Baby
Br. Moncy Pappachen
6. C.E.M :
President: Pr. Finny John
Secretary: Br. Prince Yohannan
7. Sunday School Coordinator
Br. Bibin Thankachen
8. Evangelism Board:
President: Pr. Asish Abraham Palathinkal
Secretary: Pr. Binu Kunjunju
9. Media and Publicity Coordinator
Br. Rufos Shaju
10. Charity department
Pr. Jins Mathew
Pr. John Varghese
11. Prayer Coordinator
Pr. John Varghese
12. Committee Members
Br. Rejoice P. Rajan
Br. Jinu Joshua
13. Ladies Ministry
Sis. Shiny Thomas
തുടർന്ന് ഭാവി പരിപാടികളെ കുറിച്ചുള്ള ആലോചനക്ക് ശേഷം പാസ്റ്റർ ജെയിൻ തോമസിന്റെ പ്രാർത്ഥനയോടെ ജനറൽ ബോഡി മീറ്റിങ്ങ് അവസാനിച്ചു.
തുടർന്ന് പാസ്റ്റേഴ്സിന്റെയും പ്രതി പുരുഷന്മാരുടെയും മീറ്റിങ്ങ് നടന്നു. വിവിധ ഇടങ്ങളിൽ നിന്നും ദൈവദാസന്മാരും പാസ്റ്റേഴ്സും സന്നിഹിതരായിരുന്നു. പ്രാർത്ഥനക്ക് ശേഷം പാസ്റ്റർ. ജെയിൻ തോമസ് അൽപ്പ സമയം ദൈവവചനത്തിൽ നിന്ന് സംസാരിച്ച് ജനത്തെ ധൈര്യപ്പെടുത്തി. തുടർന്ന് സെക്രട്ടറി പുതിയ കമ്മറ്റിയെ പരിചയപ്പെടുത്തി. തുടർന്ന് വിവിധ ഡിപ്പാർട്ട്‌മെന്റുകൾ ഭാവി കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് പാസ്റ്റർ സുനുപ് മാത്യു പ്രാർത്ഥിക്കുകയും പാസ്റ്റർ സാംകുട്ടി പാപ്പച്ചന്റെ ആശിർ വാദത്തൊടെ മീറ്റിങ്ങ് പരിയവസാനിക്കുകയും ചെയ്തു.
