Ultimate magazine theme for WordPress.

ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് ഈസ്റ്റ് സോൺ പാസ്റ്റേഴ്‌സ് ഫാമിലി കോൺഫറൻസ്

ദൈവകൃപയാൽ SFC നോർത്ത് ഈസ്റ്റ് സോൺ പാസ്റ്റേഴ്‌സ് ഫാമിലി കോൺഫറൻസ് 2026 ഫെബ്രുവരി 26-ന് അസം സംസ്ഥാനത്തിലെ ബോംഗൈഗാവിൽ ആരംഭിച്ചു. സോൺ അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സോൺ ഡയറക്ടർ പാസ്റ്റർ ഡാനിയൽ വില്യംസ് കോൺഫറൻസ് സമർപ്പിച്ചു. SFC നോർത്ത് സോൺ ഡയറക്ടർ പാസ്റ്റർ എം. ഡി. സാമുവൽ പുതുതായി രൂപീകരിച്ച നോർത്ത് ഈസ്റ്റ് സോണിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നൽകി.

സോൺ കോർഡിനേറ്റർ പാസ്റ്റർ ജൂബി ജോൺ, പാസ്റ്റർ പൊന്നച്ചൻ ജോർജ്, പാസ്റ്റർ ജിനോയ് കെ എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകുന്നു. ഇവ ജിതിനും സംഘവും ആരാധന നയിക്കുന്നു . നോർത്ത് ഈസ്റ്റിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും അവരുടെ കുടുംബങ്ങളും കോൺഫറൻസിൽ പങ്കെടുക്കുന്നു. കോൺഫറൻസ് ഫെബ്രുവരി 26-ന് സമാപിക്കും.

കോൺഫറൻസിന്റെ അനുഗ്രഹത്തിനും ഈ പ്രദേശത്തെ ശുശ്രൂഷയ്ക്കുമായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Sharjah city AG

Comments are closed.