ഹാമിൽട്ടൺ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ന്യൂസീലാൻഡ് & ഓസ്‌ട്രേലിയ റീജിയൻ ഉത്‌ഘാടന സമ്മേളനം മാർച്ച് 29-31 വരെ ഹാമിൽട്ടൻ – 3204 ഡിൻസ്ഡെയിലിൽ നടക്കും. പാ. ജോൺ തോമസ്, പാ. എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ് (SFC വൈസ് പ്രസിഡന്റ്) എന്നിവർ സന്നിഹിതരായിരിക്കുന്ന യോഗങ്ങളിൽ ജേക്കബ് ജോര്ജിനോടൊപ്പം ശാരോൻ ഫെലോഷിപ്പ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. സാം പത്തനാവിളയിൽ (ന്യൂസീലാൻഡ് / ഓസ്‌ട്രേലിയ റീജിയൻ പ്രസിഡന്റ്), പാ. ടിബി സാമുവേൽ (ന്യൂസീലാൻഡ് / ഓസ്‌ട്രേലിയ റീജിയൻ വൈസ് പ്രസിഡന്റ്), പാ. ചാക്കോ മാമ്മൻ (ജനറൽ സെക്രട്ടറി / ഓസ്‌ട്രേലിയ) എന്നിവർ നേതൃത്വം നൽകും.
