Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സെന്റർ സംയുക്ത ആരാധന സമാപിച്ചു

ഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സെന്റർ സംയുക്ത ആരാധന  ഡാബ്രി മോഡ് എം സി ഡി കമ്മ്യൂണിറ്റി ഹാളിൽ  നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്, നോർത്തേൺ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ എം ഡി സാമൂവേൽ എന്നിവർ സന്ദേശം നൽകി.

പാസ്റ്റർമാരായ ജയകുമാർ, അനിയൻ സാമൂവേൽ, സന്തോഷ്‌ എബ്രഹാം, അസ്സോ. സെന്റർ മിനിസ്റ്റർ പാസ്റ്റർ റെജി ആന്റണി, സെക്രട്ടറി പാസ്റ്റർ ജി ജയകുമാർ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.

Sharjah city AG