തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കൾ മുതൽ ഡിസംബർ 3 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം.
അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, ധ്യാന യോഗങ്ങൾ, ബൈബിൾ സ്റ്റഡി, സി.ഇ.എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ, റൈറ്റേഴ്സ് ഫോറം സമ്മേളനം, സ്നാന ശുശ്രൂഷ എന്നിവ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിൻ്റെ ക്രമീകരണങ്ങൾക്കായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, ജോൺസൺ കെ. ശമുവേൽ,ഫിന്നി ജേക്കബ്, ജേക്കബ് ജോർജ് കെ., വി.ജെ. തോമസ് തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് പാസ്റ്റർ സാംസൺ തോമസ്, ബ്രദർ റോഷി തോമസ് (പബ്ലിസിറ്റി) എന്നിവർ അറിയിച്ചു.

References:
Casino ohne einzahlung crypto loko casino sicher
References:
Odds calc fanajobs.com