യു. കെ : ഇഗ്ലണ്ടിലെ വിൽഷെയറിലുള്ള സ്വിണ്ടാൻ പട്ടണത്തിൽ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ആരംഭിച്ചു. പെനിയേൽ ക്രിസ്ത്യൻ അസംബ്ലി എന്ന പേരിൽ കൂടിവരവുകൾ നടന്നുവരുന്നു. മാർച്ച് 17 ന് നടന്ന യോഗത്തിൽ പ്രവർത്തനോത്ഘാടനം ശാരോൺ ഫെൽലോഷിപ്പ് ചർച്ച് യു. കെ. & അയർലൻഡ് റീജിയൻ പ്രസിഡന്റ് പാ. സാം കുട്ടി പാപ്പച്ചൻ നിർവഹിച്ചു.
ഇവഞ്ചേലിസം ബോർഡ് സെക്രട്ടറി പാ. ബിനു കുഞ്ഞുഞ്ഞു അധ്യക്ഷനായിരുന്നു. ഇതര സഭകളിൽ നിന്നും ദൈവാദസ്സന്മാരും ദൈവമക്കളും പങ്കെടുത്തു. പാ. ചാൾസ് ജേക്കബ് ഇവിടെ ശുശ്രുഷിക്കുന്നു. ആത്മീയ കൂട്ടായ്മകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : പാ. ചാൾസ് ജേക്കബ് ( + 447587045683 ).
