മെസ്‌ക്വിറ്റ് (ഡാളസ്) : അത്യാധുനിക സൗകര്യങ്ങളോടെ 950 പേർക്ക് ഇരിപ്പിട ക്രമീരണങ്ങളോടെ നിർമിച്ച ഡാലസിലെ ഷാരോൺ ഇവന്റ് സെന്റർ (940ബി ബാരൻസ് ബ്രിഡ്ജ് റോഡ്, മെസ്‌ക്വിറ്റ് 75150) ന്റെ മഹത്തായ ഉദ്ഘാടനം മാർച്ച് 23 ശനിയാഴ്ച വൈകീട്ട് 6:30 നു നടത്തുന്നതാണെന്നു സംഘാടകർ അറിയിക്കുന്നു.
ഷാരോൺ സഭയുടെ ചരിത്രത്തിലെ ഈ സന്തോഷകരമായ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ക്ഷണിക്കുന്നു. ഈ ഇവന്റ് സെന്റർ ഡാളസ് മെട്രോപ്ലെക്‌സിലെ വിശ്വാസികളുടെ സമൂഹത്തിന് വലിയ അനുഗ്രഹമായിരിക്കുമെന്നും ഇതിന് കൺവെൻഷനുകൾ, വിവാഹങ്ങൾ, മറ്റ് വലിയ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താൻ കഴിയുമെന്നും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ റോയ് എബ്രഹാം, ജോൺ ടി മണിയാട്ട്, എബി പുളികുന്നേൽ എന്നിവർ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആരംഭിക്കുന്ന സംഗീത സായാനത്തിലേക്കും പാസ്റ്റർ ഷിബു തോമസിന്റെ ദൈവവചന പ്രഘോഷണത്തിലേക്കും ഏവരെയും ക്ഷണിക്കുന്നുവെന്നും സീനിയർ പാസ്റ്റർ സ്റ്റീഫൻ വർഗീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : പാ.സ്റ്റീഫൻ വർഗീസ് , (1 – 321 – 333 – 8371 ),പാ .ഫിന്നി വർഗീസ് (1 – 972 – 333 – 7542 ).
