Ultimate magazine theme for WordPress.

SFNCA 19th ഫാമിലി കോൺഫറൻസ്: ഡാളസിൽ ജൂലൈ 3 മുതൽ 6 വരെ

ഡാളസ്, ടെക്സാസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്തൊമ്പതാമത് ഫാമിലി കോൺഫറൻസ് ജൂലൈ 3 മുതൽ 6 വരെ ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ (940 ബാർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വൈറ്റ്, TX 75150) നടക്കും.“വരുവിൻ, നമുക്ക് ദൈവവുമായി ഒരുമയിൽ നടക്കാം” (ആമോസ് 3:3) എന്നുള്ളതാണ് കോൺഫറൻസ് തീം.

കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ റവ . ജോ തോമസ് (ബെംഗളൂരു), റവ. സജോ തോണികുഴിയിൽ, റവ. ജോൺ തോമസ് (സഭാ ഇന്റർനാഷണൽ സെക്രട്ടറി), റവ. ഡോ. റ്റിങ്കു തോംസൺ (പ്രസിഡന്റ്, SFCNA ) ഡോ. അനു കെനത്ത് (ജർമ്മനി), ഡോ. നിരൂപ് ആൽഫോൺസ് (കോളറാഡോ) എന്നിവർ പ്രസംഗിക്കും. ഡോ. ബ്ലെസ്സൺ മേമന (യു. കെ), റവ. ദിലിപ് കുര്യൻ (ചിക്കാഗോ) എന്നിവർ ഗാനശുശ്രുഷകൾക്കു നേതൃതം നൽകും. കഴിഞ്ഞ ഒക്ലഹോമ കോൺഫെറെൻസിൽ അനേക കുഞ്ഞുങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച റോബർട്ട് & ജാൻ ടീൽ
ഈ കോൺഫറെൻസിലും കുഞ്ഞുങ്ങളുടെ മിനിസ്ട്രിക്ക് നേതൃത്വം നൽകും.

പാസ്റ്റർ സ്റ്റീഫൻ വർഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ. വിൽ‌സൺ ജോർജ് (ജോയിന്റ് കൺവീനർ), ബ്രദർ ജെയിംസ് ഉമ്മൻ (നാഷണൽ സെക്രട്ടറി), മേബിൾ തോമസ് (ട്രഷറർ), ബ്രദർ. ജിംസ് മേടമന (ജോയിന്റ് ട്രഷറർ), പാസ്റ്റർ. എബിൻ അലക്സ് (മീഡിയ കോഓർഡിനേറ്റർ), സിസ്റ്റർ. സിബി ജോസഫ് (ലേഡീസ് കോഓർഡിനേറ്റർ), ബ്രദർ. ബ്രാഡ്ലി മാത്യു (യൂത്ത് കോഓർഡിനേറ്റർ) എന്നിവർ നാഷണൽ കമ്മിറ്റിക്ക് നേതൃതം നൽകുന്നു. പാസ്റ്റർ ഫിന്നി വർഗീസിന്റെയും പാസ്റ്റർ തോമസ് ജോൺസന്റെയും നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി ക്രമീകരണങ്ങൾക്ക് തുടക്കം കുറിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.sharonconferences.com

Sharjah city AG