ബെംഗളൂരു: കര്‍ണാടക വിജയനഗരയില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഏഴ് പേര്‍ മരിച്ചു. ഹോസ്‌പേട്ട ദേശീയ പാതയില്‍ ഗുണ്ടവനത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കാറില്‍ ട്രക്കും പിന്നില്‍ വന്ന മറ്റൊരു ലോറിയും ഇടിച്ചാണ് അപകടം.
ചിത്രദുര്‍ഗയില്‍ നിന്ന് ഹോസ്‌പേട്ടിലേക്ക് വരികയായിരുന്ന ട്രക്ക് സ്റ്റിയറിംഗ് വീല്‍ ഒടിഞ്ഞ് എതിര്‍വശത്തെ റോഡിലൂടെ പാഞ്ഞുകയറുകയും ഹരപ്പനഹള്ളിയില്‍ നിന്ന് ഹോസ്‌പേട്ടിലേക്ക് വരുകയായിരുന്ന എസ്യുവി കാറിലേക്ക് കൂട്ടിയിടിക്കുകയുമായിരുന്നു. പിന്നാലെ വന്ന ടിപ്പര്‍ ലോറിയും ഇതേ കാറുമായി കൂട്ടിയിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
