ഹൂസ്റ്റൺ : കോട്ടയം എംറ്റി സെമിനാരി ഹൈസ്കൂളിൽ നിന്നും 1974 ൽ എസ്എസ്എൽസിക്കു പഠിച്ചവർ 2024-ൽ 50 വർഷം തികയ്ക്കുകയാണ്!!!
അമ്പത് മഹത്തായ വർഷങ്ങൾ എന്ന നാഴികക്കല്ലിനെ സമീപിക്കുമ്പോൾ, ഏറെ സംവൃതി നിറയുന്ന ഒരു ഗൃഹാതുരത്വവും ആത്മനിർവൃതിയും ഉണരുകയാണ്. എംറ്റി സ്കൂൾ നമ്മൾ ഓരോരുത്തരുടേയും ജീവിതത്തിൻ്റെ അടിത്തറയിട്ടു എന്നതിനു ഒരു സംശയവുമില്ല. ജീവിതത്തിൻ്റെ തിരയോട്ടത്തിനൊടുവിൽ ഒരു തിരിഞ്ഞുനോട്ടം എപ്പോഴും ഏറെ പ്രിയങ്കരമായ അനുഭവമാണ്. പഴയ നാളുകളിലെ സ്കൂൾ ദിനങ്ങളുടെ തുടക്കം കുറിച്ചിരുന്ന ‘ലീഡ് കൈൻഡ്‌ലി ലൈറ്റ്’ എന്ന പ്രാർത്ഥനാ ഗാനത്തിൻ്റെ ആഖ്യാനം പോലെ, നന്നായി ജീവിച്ചു, ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഒരു തലമുറയുടെ സുവർണ്ണ വാർഷികമാണിത്.
