Ultimate magazine theme for WordPress.

ഡല്‍ഹിയില്‍ ജൂതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കി

 

 

ഡല്‍ഹി: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലും കനത്ത സുരക്ഷ. ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കി. ആറ് ദിവസമായി തുടരുന്ന ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 2800പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 212 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.

Sharjah city AG