അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
ജമ്മു കാശ്മീർ : ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അവന്തിപോരയിലെ രാജ്‌പോര മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെയാണ് സൈന്യം രണ്ടു ഭീകരരെ വധിച്ചത്.. ജമ്മു കശ്മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് സേന വധിച്ചത്. ഇതിൽ ഷാഹിദ്, സർക്കാർ ജീവനക്കാരനെയും, ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടയാളാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു.
