ന്യൂയോർക് : ലോകത്തിൽ ഓരോ വർഷവും നൂറു കോടിയോളം കുട്ടികൾ വിവിധ അക്രമത്തിന് ഇരകളാകുന്നുവെന്ന് സേവ് ദ ചിൽഡ്രൻ. വത്തിക്കാനിൽ ഫെബ്രുവരി 3 ന് കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് സംഘടന ഇപ്രകാരം വെളിപ്പെടുത്തിയത്.
ശാരീരികമായും ലൈംഗികമായും വൈകാരികമായും ആക്രമണത്തിന് ഇരകളാകുന്നവർ ഇതിലുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. 2023-ൽ ഏതാണ്ട് അഞ്ചിൽ ഒരു കുട്ടി വീതം ഏതെങ്കിലും യുദ്ധവേദിയിലാണ് കഴിഞ്ഞിരുന്നതെന്നും അനുദിനം ശരാശരി 31 കുട്ടികൾ വധിക്കപ്പെട്ടിരുന്നുവെന്നും 50-ൽ ഒരു കുട്ടിവീതം പലായനത്തിനു നിർബന്ധിതമായിരുന്നുവെന്നും സംഘടന വെളിപ്പെടുത്തി.
