ലണ്ടൻ : ഒന്നേകാൽ കോടി കുട്ടികൾ ലോകത്ത് മനുഷ്യക്കടത്തിനും ചൂഷണങ്ങൾക്കും ഇരകളാകുന്നുവെന്നും അടുത്ത കാലത്ത് ഈ പ്രവണത വർധിച്ചുവരികയാണെന്നും വെളിപ്പെടുത്തി സേവ് ദി ചിൽഡ്രൻ സംഘടന.
യൂറോപ്പിൽ മാത്രം 2017 മുതൽ 2021 വരെയുള്ള അഞ്ചു വർഷങ്ങളിൽ 29,000 പേരോളം മനുഷ്യക്കടത്തിൻ്റെ ഇരകളായിട്ടുണ്ടെന്നും, ലൈംഗിക ചൂഷണങ്ങൾക്കും നിയമപരമല്ലാത്ത ജോലികൾക്കുമായി ഉപയോഗിക്കപ്പെട്ടിരുന്ന ഇവരിൽ പതിനാറ് ശതമാനത്തിനും 18 വയസ്സിൽ താഴെ മാത്രമാണ് പ്രായമുണ്ടായിരുന്നതെന്നും അന്ത്രരാഷ്ട്രസംഘടന വ്യക്തമാക്കി
