ന്യൂയോർക് : ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളിലെ പ്രവർത്തനങ്ങൾ വഴിയായി 2023-ൽ മാത്രം മനുഷ്യക്കടത്തിൽ നിന്ന് തങ്ങൾക്ക് 236 വ്യക്തികളെ രക്ഷിക്കാനായെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സംഘടന ഇത് അറിയിച്ചത്.
ഇവരിൽ 86 പേരെ ഇറ്റലിയിലെ വെന്തിമീല്യ പ്രദേശത്തുനിന്നാണ് രക്ഷിക്കാനായത്. ഇതുകൂടാതെ മൂന്ന് രാജ്യങ്ങളിലുമായി 156 പേരുടെ സംരക്ഷണത്തിനായി ശ്രമങ്ങൾ നടത്താനായെന്നും ഇവരിൽ 61 പേർ ഇറ്റലിയിലായിരുന്നുവെന്നും അവർക്കായി സുരക്ഷിതമായ ഇടങ്ങൾ ഒരുക്കാൻ സാധിച്ചുവെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു.
