Ultimate magazine theme for WordPress.

കുടിയേറ്റത്തിലൂടെ ഗ്രീസിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായി സേവ് ദി ചിൽഡ്രൻ

ഗ്രീസ് : 2024-ൽ ഗ്രീസിലെത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം 6400 കവിഞ്ഞതായി സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഇത് കൂടാതെ 830 കുട്ടികൾ കരമാർഗ്ഗം ഗ്രീസിലെത്തിയതായും അറിയിച്ചു.

ഗ്രീസിലെത്തിയ 1500 കുട്ടികളും മാതാപിതാക്കളോ നിയമപരമായ രക്ഷകർത്താക്കളോ കൂടെയില്ലാതെയാണ് എത്തിയിട്ടുള്ളത്. രക്ഷാകർത്താക്കളില്ലാതെ ഗ്രീസിലെത്തുന്ന കുട്ടികൾ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും, അവർ വരുന്നയുടനെ അവർക്ക് നിയമപരമായ രക്ഷകർത്താക്കളെ നിയമിക്കണമെന്നും സേവ് ദി ചിൽഡ്രൻ സംഘടന ആവശ്യപ്പെട്ടു.

Sharjah city AG