ചെങ്കടൽ നീന്തിക്കടന്ന് സൗദി വനിത
ജിദ്ദ: സൗദിയിൽ നിന്ന് ഈജിപ്തിലേക്ക് ചെങ്കടൽ കുറുകെ നീന്തിക്കടന്ന് ഡോ. മർയം സ്വാലിഹ് ബിൻ ലാദിൻ ചരിത്രം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സൗദി, അറബ് വനിതയാണ് മർയം ബിൻ ലാദിൻ. സൗദിയിൽ നിന്ന് ഈജിപ്തുവരെ ചെങ്കടൽ കുറുകെ നീന്തിക്കടക്കാൻ സാധിച്ചതിൽ മർയം ബിൻ ലാദിൻ സന്തോഷം പ്രകടിപ്പിച്ചു. ആദ്യമായല്ല മർയം ബിൻ ലാദിൻ നീന്തലിലൂടെ ദീർഘദൂരം താണ്ടുന്നത്. ഇതിനു മുമ്പ് 24 കിലോമീറ്റർ ദൂരമുള്ള ദുബായ് കനാൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീന്തി മർയം റെക്കോർഡ് സ്ഥാപിച്ചിരുന്നു. സൗദിയിൽ നിന്ന് ഈജിപ്തിലേക്ക് ചെങ്കടൽ കുറുകെ നീന്തിക്കടക്കുന്ന ഡോ. മർയം സ്വാലിഹ് ബിൻ ലാദിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
