Ultimate magazine theme for WordPress.

മണൽക്കാറ്റ് ഭീഷണി: യുഎഇയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. താമസക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ശക്തമായ കാറ്റ് മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പൊടിപടലങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാതിരിക്കാൻ ജനലുകളും വാതിലുകളും അടച്ചിടണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പുലർത്തണം

Sharjah city AG

Comments are closed.