Ultimate magazine theme for WordPress.

ചുഴലിക്കാറ്റിന്റെ ആഘാതമേറ്റവർക്കു കൈത്താങ്ങുമായി സമരിറ്റൻ പേഴ്സ്

ഫ്ലോറിഡ: ഇയാൻ ചുഴലിക്കാറ്റിന്റെ ഇരകൾക്ക് കൈത്താങ്ങുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ സമരിറ്റൻ പേഴ്സ് രംഗത്ത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന തെക്കുപടിഞ്ഞാറ് ഫ്ലോറിഡയിൽ ആയിരം സന്നദ്ധപ്രവർത്തകരെ സഹായം എത്തിക്കാൻ നിയോഗിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും ശക്തമായ വീശി അടിച്ച അഞ്ചാമത്തെ ചുഴലിക്കാറ്റാണ് ഇയാൻ. ആഘാതം ഏറ്റവും രൂക്ഷമായി അനുഭവിച്ച ഫോർട്ട് മ്ഴേർസ്, പുണ്ടാ ഗോർഡാ, ഇംഗിൾവുഡ് എന്നീ സ്ഥലങ്ങളിലാണ് സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിരിക്കുന്നത്. മണ്ണും, മറ്റ് അവശിഷ്ടങ്ങളും വീടുകളിൽ നിന്നും നീക്കം ചെയ്യാനും, പുനർനിർമ്മാണ പ്രവർത്തനത്തിനും സന്നദ്ധ സഹായത്തിനും സമരിറ്റൻ പേഴ്സിന്റെ സന്നദ്ധ പ്രവർത്തകർ സജീവമായി മുൻനിരയിലുണ്ട്. വിശ്വാസവും പ്രത്യാശയും ക്രിസ്തുവിൽ അർപ്പിക്കണമെന്ന് ആളുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Sharjah city AG