Ultimate magazine theme for WordPress.

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ദുബായ് ഇടവക – ഗോൾഡൻ ജൂബിലി സമാപന സമ്മേളനം

ദുബായ് : സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ദുബായ് ഇടവക സ്ഥാപിതമായിട്ട് 50 വർഷം പിന്നിടുകയാണ്. കഴിഞ്ഞ 50 വർഷക്കാലം ദൈവം നടത്തിയ വഴികളെ ഓർത്തു ദൈവത്തെ സ്തുതിക്കുകയും, “Great is Thy Faithfulness” എന്ന ചിന്താവിഷയത്തോടനുബന്ധിച്ച് ദൈവത്തിൻറെ വിശ്വസ്തതയെ സാക്ഷീകരിക്കുകയും ചെയ്യുന്ന ഒരു അനുഗ്രഹസമയമായി ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ മാറിയിരിക്കുന്നു.
2024 സെപ്റ്റംബർ 29-ന് ഗോൾഡൻ ജൂബിലിയുടെ ഉദ്ഘാടനമായി ആരാധനാ മധ്യേ ലോഗോ പ്രകാശനം നടത്തിയിരുന്നു. തുടർന്നുള്ള ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികൾക്ക് ഇടവക നേതൃത്വം നൽകി, ഇടവകയുടെയും സഭയുടെയും വിവിധ പ്രവർത്തനങ്ങൾക്ക് ദൈവം കൈത്താങ്ങായി നിന്നു.

ഗോൾഡൻ ജൂബിലിയുടെ സമാപന സമ്മേളനം 2025 സെപ്റ്റംബർ 20-ന് വൈകിട്ട് 6 മണിക്ക്, Gem Private School, Oud Metha, ദുബായിൽവച്ച് നടക്കുന്നു.
സമ്മേളനത്തിൽ ബിഷപ്പ് ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ സതീഷ് കുമാർ ശിവൻ (ദുബായ് & നോർത്തേൺ എമിറേറ്റ്സ്)  വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഈ സ്തോത്ര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയും സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം ദുബായ് ഇടവക ഗോൾഡൻ ജൂബിലി കമ്മിറ്റിയ്ക്ക് വേണ്ടി
ജനറൽ കൺവീനർ – ബൈജു തങ്കച്ചൻ

Sharjah city AG

Comments are closed.