യുഎസ് :ആമസോൺ മഴക്കാടുകളുടെ ഉൾഭാഗങ്ങളിൽ ഗോത്രവർഗക്കാർക്കിടയിൽ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാർ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. ലഹരിമരുന്ന് മാഫിയകൾ, അനധികൃത ഖനനം നടത്തുന്നവർ, വനനശീകരണം നടത്തുന്ന സായുധ സംഘങ്ങൾ എന്നിവരിൽ നിന്നാണ് പ്രധാനമായും ഭീഷണി ഉയരുന്നത്.
മിനറൽ മാഫിയകളും മയക്കുമരുന്ന് കടത്തുകാരും വനത്തിനുള്ളിൽ തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അതിനെതിരെ ശബ്ദമുയർത്തുന്ന മിഷനറിമാരെ അവർ ലക്ഷ്യം വെക്കുന്നു. പല മിഷനറിമാരെയും സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോകുന്നതായും അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായും പരാതികളുണ്ട്. ഈ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും പരിസ്ഥിതി ചൂഷണത്തിനെതിരെയും മിഷനറിമാർ അന്താരാഷ്ട്ര തലത്തിൽ റിപ്പോർട്ടുകൾ നൽകുന്നതാണ് ക്രിമിനൽ സംഘങ്ങളെ ചൊടിപ്പിക്കുന്നത്. മിഷനറിമാർക്ക് സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഐക്യരാഷ്ട്രസഭ ബ്രസീൽ, പെറു ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.