Ultimate magazine theme for WordPress.

തെക്കൻ ആഫ്രിക്കയിൽ 6.8 കോടി ജനങ്ങൾ കടുത്ത വരൾച്ചയിലാണെന്ന് എസ്.എ.ഡി.സി

ആഫ്രിക്ക : സൗത്തേൺ ആഫ്രിക്കൻ ഡെവലപ്‌മെന്റ് കമ്യൂണിറ്റി (എസ്എഡിസി) പുറത്തുവിട്ട റിപ്പോർട്ടിലാണ് തെക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ നേരിടുന്ന വരൾച്ചാ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്നത്. 6.8 കോടി ജനങ്ങൾ കടുത്ത വരൾച്ചയുടെ ഭീഷണി നേരിടുന്നു എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

16 രാജ്യങ്ങളുടെ കൂട്ടായ്മയായ സൗത്തേൺ ആഫ്രിക്കൻ ഡെവലപ്‌മെന്റ്റ് കമ്യൂണിറ്റി സിംബാബ്വെ തലസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തിൽ തെക്കൻ ആഫ്രിക്കൻ മേഖലയെ ബാധിച്ചിരിക്കുന്ന കൊടും വരൾച്ചയെ കാര്യക്ഷമായി നേരിടാൻ വേണ്ട പദ്ധതികൾ ചർച്ച ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷ ഉൾപ്പെടെ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. റിപ്പോർട്ട് പ്രകാരം മേഖലയിലെ 6.8 കോടിവരുന്ന ജനങ്ങൾക്ക് ( മൊത്ത ജനസംഖ്യയുടെ 17 ശതമാനം) അടിയന്തര സഹായം ആവശ്യമാണെന്നാണ് എസ്എഡിസി എക്സിക്യൂട്ടീന് സെക്രട്ടറി വ്യക്തമാക്കുന്നത്. 2024 ൽ മേഖലയിൽ ലഭിക്കേണ്ട മഴയുടെ വലിയൊരു ശതമാനവും ലഭിച്ചിട്ടില്ല.

Sharjah city AG