മോസ്കോ : ഉക്രെയ്നെ റഷ്യൻ പ്രദേശങ്ങൾക്കുള്ളിൽ ആക്രമിക്കാൻ പാശ്ചാത്യരാജ്യങ്ങൾ പിന്തുണയ്ക്കുന്നത് തീക്കളിയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. മോസ്കോയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ഇത് മൂന്നാംലോക യുദ്ധം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അങ്ങനെ സംഭവിച്ചാൽ മൂന്നാം ലോകമഹായുദ്ധം യൂറോപ്പിൽ മാത്രം ഒതുങ്ങില്ലെന്നും ലാവ്‌റോവ് പറഞ്ഞു. റഷ്യൻ പ്രദേശങ്ങളിൽ കൂടുതൽ ആക്രമണം നടത്താൻ പാശ്ചാത്യരാജ്യങ്ങൾ നൽകുന്ന ആയുധങ്ങൾ ഉപയോഗിക്കാൻ ഉക്രെയ്നെ അനുവദിക്കണമെന്ന ആഹ്വാനത്തിനിടയിലാണ് ലാവ്‌റോവിൻ്റെ പരാമർശം.
