Ultimate magazine theme for WordPress.

ഇന്ത്യ-റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍

മോസ്‌കോ : ഇന്ത്യ-റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. പതിനാറാമത് ബ്രികസ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രകാരം പറഞ്ഞത്.

ഇന്ത്യ-റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പുടിന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യ മുന്‍കൈ എടുക്കണമെന്നും റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Sharjah city AG