Ultimate magazine theme for WordPress.

റഷ്യൻ ബോംബാക്രമണം: ഖാർഖീവ് ഇരുട്ടിലായെന്ന് വൈദികൻ

ഖാർഖീവ്: റഷ്യൻ ആക്രമണങ്ങളിൽ ഊർജ്ജ സംവിധാനങ്ങൾ തകർന്നതോടെ യുക്രെയ്ൻ ജനത നേരിടുന്നത് വിവരണാതീതമായ ദുരിതമാണെന്ന് കാരിത്താസ് ഡയറക്ടർ ഫാ. വോയ്‌സിക് സ്റ്റാസിവിച്ച്സ്. ഖാർഖീവ് മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഈ കൊടും തണുപ്പിൽ വൈദ്യുതിയില്ലാതെ കഴിയുന്നത് ജനങ്ങൾക്ക് അസഹനീയമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

“വൈദ്യുതി ലഭ്യതയില്ലാത്തതാണ് ഈ ശൈത്യകാലത്ത് ജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. ഹീറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിനാൽ വീടുകൾക്കുള്ളിൽ പോലും ജനങ്ങൾ തണുത്തുറയുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ആളുകൾക്കിടയിലുള്ള പരസ്പര സഹായവും ഐക്യവും മാത്രമാണ് ഏക ആശ്വാസം,” ഫാ. വോയ്‌സിക് വ്യക്തമാക്കി.

Sharjah city AG

Comments are closed.