കീവ് : റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഉക്രെയ്നിൽ 1548 വിദ്യാഭ്യാസകേന്ദ്രങ്ങളും 712 ആരോഗ്യപരിപാലനകേന്ദ്രങ്ങളുമെങ്കിലും ഭാഗികമായോ പൂർണ്ണമായോ തകർക്കപ്പെട്ടുവെന്ന് യൂണിസെഫ്.
ഇപ്പോഴും തുടരുന്ന യുദ്ധവും സംഘർഷങ്ങളും, വിദ്യാഭ്യാസം നേടുവാനും, ആരോഗ്യ പരിപാലനസഹായം ലഭിക്കുവാനുമുള്ള കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുകയാണെന്ന് സംഘടന വെളിപ്പെടുത്തി. വിദ്യാഭ്യാസസ്ഥാപനങ്ങളും ആരോഗ്യപരിപാലനകേന്ദ്രങ്ങളും യുദ്ധമുഖത്ത് ആക്രമിക്കപ്പെടാൻ പാടില്ലാത്തതാണ്. സാമൂഹ്യമാധ്യമമായ എക്സിൽ ജനുവരി ഒന്നിന് കുറിച്ച സന്ദേശത്തിലൂടെയാണ് ഉക്രെയ്നിൽ കടന്നുപോകുന്ന ദുരിതാവസ്ഥയെക്കുറിച്ച് യൂണിസെഫ് പരാമർശിച്ചത്.
