Ultimate magazine theme for WordPress.

ഉക്രെയ്‌നിൽ ആക്രമണം വര്‍ധിപ്പിച്ച് റഷ്യ

മോസ്‌കോ: യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമാകവെ ഉക്രെയ്‌ന് മേല്‍ ആക്രമണം വര്‍ധിപ്പിച്ച് റഷ്യ. റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവ് മേഖലയിലും ഉക്രെയ്‌നിലെ മറ്റ് അഞ്ച് പ്രദേശങ്ങളിലും മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.

നാല് ക്രൂയിസ് മിസൈലുകള്‍, ഒരു കിന്‍സാല്‍ ബാലിസ്റ്റിക് മിസൈല്‍, 24 ഷഹീദ് ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെ 30 വ്യോമ ടാര്‍ഗറ്റുകളില്‍ 29 ഉം തകര്‍ത്തതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ പറഞ്ഞു

Sharjah city AG

Comments are closed.