കീവ് : പുതുവര്‍ഷത്തിലും മധ്യകീവില്‍ റഷ്യയുടെ വ്യോമാക്രമണം. വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് തന്റെ പുതുവര്‍ഷ സന്ദേശത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്.
ഉക്രെയ്ന്‍ തലസ്ഥാനത്തിന് നേരെ നടക്കുന്ന അപൂര്‍വ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്. ആക്രമണത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. നിരവധി തവണ സ്ഫോടന ശബ്ദം കേട്ടതായി എഎഫ്പി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. തലസ്ഥാനത്തെ പെചെര്‍സ്‌കൈ ജില്ലയിലാണ് ആക്രമണം നടന്നത്.
