Ultimate magazine theme for WordPress.

അറബ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു: അമേരിക്കയ്ക്കെതിരെ റഷ്യ

മോസ്കോ: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന ഗുരുതരമായ ആരോപണവുമായി റഷ്യ രംഗത്തെത്തി. മേഖലയിലെ അറബ് രാജ്യങ്ങളെ ഒരു വൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് വാഷിംഗ്ടണും ടെൽ അവീവും പദ്ധതിയിടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

ഇറാനെ നിരന്തരം പ്രകോപിപ്പിക്കുകയും അയൽ രാജ്യങ്ങൾക്കെതിരെ സൈനിക നീക്കങ്ങൾക്ക് പ്രേരിപ്പിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും മോസ്കോ കുറ്റപ്പെടുത്തി. ഇറാനെതിരെയുള്ള ഇത്തരം നടപടികൾ മിഡിൽ ഈസ്റ്റിനെ കടുത്ത അസ്ഥിരതയിലേക്ക് നയിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.