ബെയ്ജിങ്: ചൈനയില്‍ സ്കൂള്‍ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 11 പേര്‍ക്ക് ദാരുണാന്ത്യം. ക്വിക്വിഹാറിലെ ലോങ്ഷ ജില്ലയില്‍ നമ്പര്‍ 34 മിഡില്‍ സ്കൂളിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നതെന്ന് പ്രവിശ്യാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡിപ്പാര്‍ട്മെന്റ് അറിയിച്ചതായി ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അപകടം നടന്ന ഉടനെ തന്നെ 15 പേരാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ കുടുങ്ങി കിടന്ന അവസാന വ്യക്തിയെയും രക്ഷിച്ചു.
