ടെക്സസ്: ബാലപീഡന കേസിൽ ഒക്ലഹോമ ജയിലിൽ കഴിയുന്ന റോബർട്ട് മോറിസിനെ ദൈവം ക്ഷമിച്ചിരിക്കുന്നുവെന്ന അവകാശവാദവുമായി പാസ്റ്റർ ലാൻഡൺ ഷോട്ട്. മോറിസിനെ ജയിലിൽ സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്.
6 മാസത്തെ ശിക്ഷ കഴിഞ്ഞ് ഈസ്റ്റർ വാരത്തിൽ മോറിസ് മോചിതനാകുന്നത് ദൈവകൃപയുടെ അടയാളമാണെന്ന് ഷോട്ട് പറഞ്ഞു. 1980-കളിൽ നടന്ന പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗേറ്റ്‌വേ ചർച്ച് സ്ഥാപകനായ മോറിസ് ജയിലിലായത്. പാപത്തേക്കാൾ വലുതാണ് ദൈവത്തിന്റെ കരുണയെന്ന് ലാൻഡൺ ഷോട്ട് കുറിപ്പിൽ ഓർമ്മിപ്പിച്ചു.

Comments are closed.