ഹൈദരാബാദ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോടുള്ള ആദരസൂചകമായി ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് അദ്ദേഹത്തിൻ്റെ പേര് നൽകാൻ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നിർദ്ദേശം നൽകി. നഗരത്തിലെ യുഎസ് കോൺസുലേറ്റ് ജനറലിനോട് ചേർന്നുള്ള പ്രാഥമിക റോഡിനാണ് ഡൊണാൾഡ് ട്രംപ് അവന്യൂ എന്ന് പേര് നൽകുക.
ട്രംപിന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിക്ക് മുന്നോടിയായി ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് രേവന്ത് റെഡ്ഡിയുടെ ഈ നിർണായക നീക്കം.

Comments are closed.