Ultimate magazine theme for WordPress.

ചിലിയുടെ അമരത്ത് കാസ്റ്റ്; കത്തീഡ്രലിൽ പ്രാർത്ഥനയോടെ തുടക്കം

സാന്തിയാഗോ: ചിലിയുടെ പുതിയ പ്രസിഡന്റായി വലതുപക്ഷ നേതാവായ ഹോസെ അന്റോണിയോ കാസ്റ്റ് ചുമതലയേറ്റു. അധികാരമേൽക്കുന്ന വേളയിൽ രാജ്യത്തെ നയിക്കാൻ ദൈവത്തിന്റെ സഹായം തേടിയുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി. “ദൈവം ചിലിയെ അനുഗ്രഹിക്കട്ടെ, നീതിയോടെ ഭരിക്കാനുള്ള ജ്ഞാനവും വിനയവും ദൈവം നമുക്ക് നൽകട്ടെ” എന്നായിരുന്നു തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള കാസ്റ്റ് പ്രാർത്ഥിച്ചത്.

സാന്തിയാഗോ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഭരണനേതൃത്വം ഏറ്റെടുത്തത്. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ ദൈവികമായ മാർഗനിർദ്ദേശം അനിവാര്യമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വെളിപ്പെടുത്തി.

Sharjah city AG

Comments are closed.