തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ റവ.സണ്ണി വർക്കിയുടെ സംസ്കാര ശുശ്രൂഷ ഇന്ന് . ഭൗതിക ശരീരം രാവിലെ 7 മണിക്ക് തിരുവല്ല T.M.M.ആശുപത്രിയിൽ നിന്നും ഭവനത്തിൽ എത്തിച്ചു. തുടർന്ന് 8.30 മുതൽ ആഞ്ഞിലിത്താനം മാർത്തോമ പാരീഷ് ഹാളിൽ പൊതുദർശനം നടക്കുന്നു. തുടർന്ന് 2 മണിക്ക് സംസ്കാര ശുശ്രൂഷ ദൈവസഭ ആഞ്ഞിലിത്താനം പൂവ്വക്കാല സെമിത്തേരിയിൽ, ചർച്ച് ഓഫ് ഗോഡ് നാഷണൽ ട്രഷറാറും, കേരള റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പുമായ റവ.എൻ.പി.കൊച്ചുമോൻ നിർവ്വഹിയ്ക്കും. ഭൈവസഭ കേരള റീജിയൻ കൗൺസിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. ശുശ്രൂഷകൾ ക്രിസ്ത്യൻ ലൈവ് യുട്യൂബ് ചാനലിലും, മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്റ്റിറീസ് ഫേസ്ബുക് പേജിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.
