തിരുവല്ല: ശാരോൻ ബൈബിൾ കോളജിന്റെ പുതിയ പ്രിൻസിപ്പലായി റവ. സാം കെ ജേക്കബ് ചുമതലയേറ്റു. റവ.എം ജെ ജോൺ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം.
വൈസ് പ്രിൻസിപലായി റവ.കെ ജേക്കബ് ജോർജും രജിസ്ട്രാറായി റവ. റോഷൻ ജേക്കബും പ്രവർത്തിക്കും.
പുതിയ പ്രിൻസപ്പൽ റവ.സാം കെ ജേക്കബ് റാന്നി കണ്ണമ്പള്ളി സ്വദേശിയാണ്. പഴയനിയമത്തിൽ സെറാമ്പൂർ സർവകലാശാലയിൽ നിന്നും എം റ്റി എച്ച് കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ, എഴുത്തുകാരൻ, വേദ അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഇദ്ദേഹം ശാരോൻ ഫെലോഷിപ് ചർച്ച് ഒറീസ – ചത്തിസ്ഗഡ് റീജിയൻ പ്രസിഡൻ്റായി പ്രവർത്തിക്കുന്നു.
ഭാര്യ പ്രിയാ സാം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു
തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നല്കി. അലൂമ്നി അസോസിയേഷനെ പ്രതിനിധീകരിച്ച് പാസ്റ്റേഴ്സ് ജെ ജോസഫ്, സജി ഫിലിപ് തിരുവഞ്ചൂർ, വർഗീസ് ജോഷ്വാ, ജോസഫ് കുര്യൻ, ലാലു ഈപ്പൻ, കുര്യൻ മാത്യു എന്നിവരും ശാരോൻ ഓഫീസ് സെക്രട്ടറി ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ്, ബ്രദർ എം കെ കുര്യൻ, സിസ്റ്റർ സൂസൻ ജോൺ തോമസ് തുടങ്ങിയവരും പ്രസംഗിച്ചു.
നാൽപത് വർഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ പ്രിൻസിപ്പൽ എം ജെ ജോണിനും അധ്യാപികയായിരുന്ന ഭാര്യ ഗ്രേസി ജോണിനും കോളേജും അലൂമ്നി അസോസിയേഷനും സ്നേഹോപഹാരങ്ങൾ നൽകി. പുതിയ കോളേജ് ഭാരവാഹികളെ ശാരോൻ സഭാ അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസാണ് പ്രഖ്യാപിച്ചത്.
