Official Website

റവ. ഡോ ജോർജ്കുട്ടി ശാരോൻ ഫെല്ലോ ഷിപ്പ് ഷാർജാ സഭയിലെ ശുശ്രൂക്ഷകനായി ചുമതലയേറ്റു

0 233

ഷാർജാ : റെവ ഡോ ജോർജ്കുട്ടി ശാരോൻ ഫെല്ലോ ഷിപ്പ് ഷാർജാ സഭയിലെ ശുശ്രൂക്ഷകനായി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിലെ റാന്നി-പെരുനാട്ടിൽ കെ ജി. ബേബി , അന്നമ്മാ ബേബി ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് പാസ്റ്റർ കെ ബി ജോർജ്കുട്ടി .
സെക്കുലർ വിദ്യാഭ്യാസത്തിന് പുറമേ ബാച്ചിലർ ഓഫ് ഡിവിനിറ്റിയും മാസ്റ്റർ ഓഫ് തിയോളജിയും ,കൂടാതെ പഴയ നിയമത്തിൽ സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും. ഡോക്ടറേറ്റും നേടിയിട്ടുണ്ട് . ഫെയ്ത് തെയോളോജിക്കൽ സെമിനാരി മണക്കാല യിലെ സീനിയർ അദ്ധ്യാപകൻ ആയിരുന്നു . കേരളത്തിലെ വിവിധ ശാരോൻ സഭകളിൽ ശിശ്രൂഷ ചെയ്തിട്ടുണ്ട് . കൊച്ചി കരിങ്ങാച്ചിറ ശാരോൻ സഭയിലെ 12 വർഷത്തെ ശിശ്രൂഷക്കു ശേഷം ആണ് ഷാർജാ ശാരോൻ സഭയുടെ ശിശ്രൂകനായി നിയമിതനായത്
അദ്ധ്യാപകൻ , സംഘാടകൻ, നല്ലൊരു വാഗ്മി എന്നീ നിലകളിലും റെവ ഡോ കെ ബി ജോർജ്കുട്ടി പ്രശസ്തനാണ് .
ഭാര്യ ഷീബ
മക്കൾ :കുര്യൻ , ആദർശ് , അൻകിറ്റ്(വിദ്യാർത്ഥികൾ ).

Comments
Loading...
%d bloggers like this: