Ultimate magazine theme for WordPress.

ആദ്യസ്നേഹത്തിലേക്ക് മടങ്ങിവരിക: പാ. എബി എം വർഗീസ്

 

അബുദാബി: ദൈവസഭ ആദിമ സ്നേഹത്തിലേക്കും അനുഭവങ്ങളിലേക്കും മടങ്ങിവരണമെന്ന് അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ പ്രസിഡണ്ട് പാസ്റ്റർ എബി എം വർഗീസ് പ്രസ്താവിച്ചു.സെപ്തം 17 ഞായറാഴ്ച മുസാഫയിൽ നടന്ന സംയുക്ത ആരാധനയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാ. ഗിവിൻ തോമസ് അധ്യക്ഷത വഹിച്ചു.

പാസ്റ്റർമാരായ ബാബു തോമസ് സങ്കീർത്തന ശുശ്രൂഷയ്ക്കും അലക്സ് ജോൺ തിരുവത്താഴ ശുശ്രൂഷയ്ക്കും നേതൃത്വം നൽകി. ജോ. സെകട്ടറി ബ്രദ. എബ്രഹാം മാത്യു സ്വാഗതവും ബ്രദ. ജോഷ്വാ ജോർജ് മാത്യു നന്ദിയും രേഖപ്പെടുത്തി.ആപ്കോൺ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിച്ചു.

പാ.എം ജെ ഡൊമിനിക് മണിപ്പൂരിന്റെ സമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥന നയിച്ചു. വൈസ് പ്രസിഡണ്ട് പാ. സജി വർഗീസ്, ജോ. ട്രഷറാർ ദിനേശ് എ പി തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

 

Sharjah city AG