ബെയ്റൂട്ട് : ലെബനനിൽ ആക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഇസ്രായേലിനെ ലക്ഷ്യമിട്ട്
ലെബനൻ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആക്രമണം.
ഡിസംബറിന് ശേഷം രണ്ടാം തവണയാണ് ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഹിസ്ബുള്ള വെടിനിർത്തലിന് പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ ആക്രമണങ്ങൾക്കുള്ള ഒരു കാരണമായി ഇസ്രായേൽ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും ശനിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു
