Ultimate magazine theme for WordPress.

ശ്വാസകോശ സംബന്ധമായ അണുബാധ: മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വത്തിക്കാൻ: ശ്വാസകോശ സംബന്ധമായ അണുബാധ കണ്ടെത്തിയതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ (86 ) ബുധനാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിശോധനയിൽ മാർപാപ്പയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധയെ സ്ഥിരീകരിച്ചതായും എന്നാൽ കോവിഡ് ഇല്ലെന്നും വത്തിക്കാൻ വക്താവ് ബ്രൂണി പ്രസ്‌താവനയിൽ അറിയിച്ചു .2021 ജൂലൈയിൽ നടത്തിയ ഒരു ശത്രക്രിയയിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ഫ്രാൻസിസ് ജെമെല്ലി ആശുപത്രിയിലാണ് ചികിത്സ നടന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിനായി ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിൽ നിന്ന് ഉൾപ്പെടെ എത്തിയ പ്രാർത്ഥനകൾക്കും സന്ദേശങ്ങൾക്കും ബ്രൂണി നന്ദി പറഞ്ഞു.ഈസ്റ്റര്‍വാരത്തിന് മുന്നോടിയായി പങ്കെടുക്കേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ നിരവധി പരിപാടികള്‍ മാര്‍പാപ്പയ്ക്കുണ്ട്. പ്രാര്‍ഥനാചടങ്ങുകള്‍ കൂടാതെ ഏപ്രില്‍ മാസം അവസാനത്തോടെ ഹംഗറി സന്ദര്‍ശനവും അദ്ദേഹത്തിന്റെ യാത്രാപദ്ധതിയിലുണ്ട്. വലത് കാൽമുട്ടിലെ ലിഗമെന്റുകൾക്ക് ബുദ്ധിമുട്ടും കാൽമുട്ടിന്റെ ചെറിയ ഒടിവും കാരണം ഫ്രാൻസിസ് ഒരു വർഷത്തിലേറെയായി വീൽചെയർ ഉപയോഗിച്ചാണ് നടക്കുന്നത്. ചില ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും , വെള്ളിയാഴ്‌ച വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയതായും അധികാരികൾ അറിയിച്ചു .

Sharjah city AG