Ultimate magazine theme for WordPress.

അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ രാജി വെച്ചു

അയർലൻഡ് : പ്രധാനമന്ത്രി ലിയോ വരദ്കർ രാജി വെച്ചു. മന്ത്രി സഭ യോഗത്തിനു ശേഷമാണ് രാജി സമർപ്പിച്ചത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണത്താലാണ് രാജിയെന്ന് ലിയോ വരദ്കർ വ്യക്തമാക്കി. പ്രധാനമന്ത്രി പദവി ഒഴിയുന്നതിനൊപ്പം ഫൈൻഗാൽ പാർട്ടി അധ്യക്ഷൻ ചുമതലയും ഒഴിഞ്ഞു. രാജി പ്രഖ്യാപിച്ചെങ്കിലും ഏപ്രിലിൽ നടക്കുന്ന ഫൈൻഗാൽ പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പുതിയ ലീഡറെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ പാർലമെന്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കൂ. അതുവരെ ലിയോ വരദ്കർ തൽസ്ഥാനത്തു തുടരും. അയർലണ്ടിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ലിയോ വരദ്കർ .രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിയാണ് ഇന്ത്യൻ വംശജനായ ലിയോ വരദ്കർ .

Sharjah city AG